സമാജം ബാല കലോത്സവത്തിന് സമാപനം; ഇഷാ ആഷിഖ് കലാതിലകം ശൗര്യാ ശ്രീജിത്ത് കലാപ്രതിഭ



മനാമ > ബഹറൈന്‍ കേരളീയ സമാജം ബാല കലോത്സവം സമാപിച്ചു. കലോത്സവത്തില്‍ കലാതിലകമായി ഇഷാ ആഷിഖിനെനും കലാപ്രതിഭയായി ശൗര്യാ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് മുഖ്യാഥിതിയായി.    കുട്ടികളുടെ സര്‍ഗ്ഗശേഷിയും സംഘാടന മികവും തന്നെ അത്ഭുതപ്പെടുത്തിയെന്നും കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബഹറൈന്‍ പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്‌ക്കാരികവുമായ വളര്‍ച്ചക്ക് ബഹറൈന്‍ കേരളീയ സമാജം നല്‍കുന്ന നേതൃത്വപരമായ പങ്ക് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.   ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം, ദേവ്ജി ഗ്രൂപ്പ് ജോയിന്‍ ഡയറക്ടര്‍ ജയദീപ് ഭരത്ജി, സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ .കലോത്സവം കണ്‍വീനര്‍മാരായ ബിനു വേലിയില്‍, നൗഷാദ് മുഹമ്മദ്, സമാജം ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.    ചടങ്ങില്‍ ആയിരത്തോളം മത്സരാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ശൗര്യാ ശ്രീജിത്താണ് സാഹിത്യ രത്‌ന. നാട്യ രത്‌നയായി അക്ഷയ ബാലഗോപാലിനെയും  സംഗീത രത്‌നയായി ശ്രീദക്ഷ സുനില്‍ കുമാര്‍, കലാരത്‌നയായി ശില്‍പ്പാ സന്തോഷ്, നേഹാ ജഗ്ദീഷ് എന്നിവരെയും തെരഞ്ഞെടുത്തു.                Read on deshabhimani.com

Related News