'ബികെഎസ് അക്ഷയപാത്രം' പദ്ധതി ഉദ്ഘാടനം ചെയ്തു



മനാമ > ബഹ്‌റൈന്‍ കേരളീയ സമാജം 'ബികെഎസ് അക്ഷയപാത്രം' സൗജന്യ ഭക്ഷണ വിതരണ പദ്ധതി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുടെ പത്‌നി മോണിക്ക ശ്രീവാസ്തവ  ഉദ്ഘാടനം ചെയ്തു. സമാജം അംഗങ്ങളായ  സ്ത്രീകള്‍ അവരുടെ വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഒരു ഭാഗം ഭക്ഷണപ്പൊതിയാക്കി സമാജത്തില്‍ എത്തിച്ചു ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് 'അക്ഷയപാത്രം'. അമ്പതോളം ഭക്ഷണപ്പൊതികളാണ് ഉദ്ഘാടന നിവസം സമാജത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്. എല്ലാ വെള്ളിയാഴ്ചയും ഇതു തുടരുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. അഭിമാനകരമായ ഈ പദ്ധതിയില്‍ താനും പങ്കു ചേരുന്നതായും എല്ലാ വെള്ളിയാഴ്ചയും താന്‍ തന്നെ ഭക്ഷണം പാകം ചെയ്ത് സമജത്തിലെ ത്തിക്കുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മോണിക്ക ശ്രീവാസ്തവ പറഞ്ഞു. ചടങ്ങില്‍ ഇജാസ് അസ്‌ലം (തേര്‍ഡ് സെക്രട്ടറി, ഇന്ത്യന്‍ എംബസി), ഡോ ബാബു രാമചന്ദ്രന്‍ ( ഐസിആര്‍എഫ് ചെയര്‍മാന്‍), സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വനിതാവേദി അംഗങ്ങള്‍,  ഭരണസമിതിഅംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News