കേളിയുടെ ഇടപെടൽ; തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ബിന്ദുകുമാർ


റിയാദ്> ബദിയയിൽ മരണപ്പെട്ട തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു. ആറുമാസം  മുൻപ് റിയാദിൽ ഹൗസ് ഡ്രൈവർ ജോലിക്കായി എത്തിയതായിരുന്നു ബിന്ദുകുമാർ. കഴിഞ്ഞ മാസം ആത്മഹത്യ ചെയ്‌ത നിലയിൽ റൂമിൽ കാണപ്പെടുകയായിരുന്നു. ഭാര്യ: വി സരിത. മക്കൾ: ശരത് കുമാർ, ഷൈൻ കുമാർ. ബിന്ദുകുമാറുമായി അദ്ദേഹത്തിന്റെ സ്‌പോൺസർക്ക് മറ്റു പ്രശ്‌ന‌ങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും, മൃതദേഹം നാട്ടിലെത്തിക്കുന്ന ചെലവ് വഹിക്കാൻ സ്‌പോണ്സർ തയ്യാറായില്ല. തുടർന്ന് കേളി കലാസാംസ്‌കാരിക വേദി പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരം അറിയിച്ച് എംബസിയുടെ പൂർണ്ണ സഹായത്തോടെയാണ് രേഖകൾ ശരിയാക്കി മൃതദേഹം നാട്ടിലേക്കയച്ചത്. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടേയും ബദിയ ഏരിയ കമ്മറ്റിയുടേയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.   Read on deshabhimani.com

Related News