ബാലവേദി കുവൈറ്റ്‌ "ശാസ്ത്രജാലകം 2022" ശാസ്ത്ര പരിപാടി സംഘടിപ്പിച്ചു



കുവൈറ്റ്‌ സിറ്റി> ബാലവേദി കുവൈറ്റ്‌  അബുഹലീഫ മേഖലയുടെ നേതൃത്വത്തിൽ "ശാസ്ത്രജാലകം 2022" ശാസ്ത്ര പരിപാടി സംഘടിപ്പിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികളാണ് ശാസ്ത്രജാലകത്തിൽ പങ്കാളികളായത്‌. സയൻസ്‌ എക്സിബിഷൻ, ലൈവ് എക്സ്പിരിമെന്റ് ഷോ തുടങ്ങി വിവിധ ശാസ്ത്ര പരിപാടികളും, സയൻസ്‌ ക്വിസ്സ്‌, സയൻസ്‌ പ്രൊജക്റ്റ്‌‌, ലീഫ്‌ കളക്ഷൻ, റുബിക്സ് ക്യൂബ് സോൾവിങ് തുടങ്ങിയ മൽസരങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. എക്സിബിഷന്റെ ഭാഗമായി ഒരുക്കിയ ജോസഫ്‌ പണിക്കർ സാറിന്റെ ശാസ്ത്ര ശേഖരങ്ങളുടെ പ്രദർശനവും, കല കുവൈറ്റ്‌ പ്രവർത്തകരായ രജീഷ്‌, ലിജിൻ, ആഷിക്‌, സുജിത് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റെയിൻ ഫോറസ്റ്റും ഏറെ ശ്രദ്ധയാർജ്ജിച്ചു. മെഹബുള കല സെന്ററിൽ വെച്ച്‌ നടന്ന പരിപാടി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ്‌ അബുഹലീഫ മേഖലാ പ്രസിഡന്റ്‌ ഏബൽ അജി അധ്യക്ഷത വഹിച്ച പരിപാടിക്ക്‌ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ്, അബുഹലിഫ മേഖല സെക്രട്ടറി ഷൈജു ജോസ്, ബാലവേദി കേന്ദ്ര രക്ഷധികാരസമിതി കൺവീനർ ഹരിരാജ് എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. വിവിധ മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച്‌ കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി.ബി സുരേഷ്, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, മേഖലാ പ്രസിഡന്റ് വിജുമോൻ,മേഖലാ സെക്രട്ടറി ഷൈജു ജോസ്, കേന്ദ്ര കമ്മിറ്റിയംഗം നാസർ കടലുണ്ടി സ്വാഗതസംഘം കൺവീനർ എം.പി മുസഫർ, ബാലവേദി കേന്ദ്ര രക്ഷാധികാര സമിതി അംഗങ്ങളായ പ്രജോഷ്‌, സുനിത സോമരാജ്‌, ബാലവേദി മേഖലാ രക്ഷാധികാര സമിതി കൺവീനർ കിരൺ ബാബു, കല കുവൈറ്റ്‌ അബുഹലിഫ മേഖലാ എക്സിക്യൂട്ടീവ്‌ അംഗങ്ങൾ എന്നിവർ നിർവ്വഹിച്ചു. ചടങ്ങിന് സ്വാഗതസംഘം കൺവീനർ എം.പി മുസഫർ സ്വാഗതവും, ബാലവേദി കുവൈറ്റ്‌ അബുഹലീഫ മേഖലാ സെക്രട്ടറി ശ്രേയ സുരേഷ് നന്ദിയും പറഞ്ഞു. കല കുവൈറ്റ്‌ അബുഹലീഫ മേഖലാ കമ്മിറ്റി അംഗങ്ങൾ, ബാലവേദി രക്ഷാധികാര സമിതിയംഗങ്ങൾ, മേഖലയിലെ കല കുവൈറ്റ്‌ പ്രവർത്തകർ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.   Read on deshabhimani.com

Related News