ബാലവേദി കുവൈറ്റ് - കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിക്കുന്നു



കുവൈറ്റ് സിറ്റി > കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗ്ഗവേദിയായ ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ 8ാം തരം മുതല്‍ 12ാം തരം  വരെയുള്ള കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു. വെളളിയാഴ്ച (24-09-2021) വൈകിട്ട് 03:30 ന്  ആരംഭിക്കുന്ന ക്ലാസ്സില്‍ പ്രമുഖ കരിയര്‍ ഗൈഡ് ശ്രീ ആന്‍സണ്‍ ജെറിന്‍ മാത്യൂസ് (ദുബായ് ) പങ്കെടുത്തു സംസാരിക്കും. 'കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പത്താം തരത്തിന് ശേഷം എന്ത് തിരഞ്ഞെടുക്കണം! എന്തായി തീരണം! എന്ന് സ്വയം തീരുമാനം കൈക്കൊള്ളുവാന്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുക്കുന്നു. ഈ പരിപാടിയിലേക്ക്  എല്ലാ കൊച്ചു കൂട്ടുകാരെയും, രക്ഷാകര്‍ത്താക്കളെയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Read on deshabhimani.com

Related News