ബഹ്‌റൈനില്‍ ഹോട്ടല്‍ സമ്പർക്ക വിലക്ക്‌ ഒഴിവാക്കി



മനാമ ബഹ്‌റൈനിൽ എത്തുന്ന കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്കുള്ള ഹോട്ടൽ സമ്പർക്കവിലക്ക് ഒഴിവാക്കി. ഇവർ താമസസ്ഥലത്ത് സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ മതിയെന്ന് അധികൃതർ ബുധനാഴ്‌ച അറിയിച്ചു. തീരുമാനം ഞായർ നിലവിൽവരും.  കോവിഡ് രൂക്ഷമായ രാജ്യങ്ങളെ ബഹ്‌റൈൻ ചുവപ്പ് പട്ടികയിൽ പെടുത്തിയിരുന്നു. ഇവിടെനിന്നുള്ള വാക്‌സിനെടുക്കാത്തവർക്ക്‌ ഹോട്ടലുകളിൽ നിർബന്ധിത സമ്പർക്കവിലക്കുണ്ടായിരുന്നു. ചുവപ്പ് പട്ടിക ഒഴിവാക്കിയതോടെയാണ്‌  ഇതവസാനിപ്പിച്ചത്‌. ഇന്ത്യയിൽനിന്ന് വാക്‌സിനെടുത്തവർക്കുള്ള10 ദിവസത്തെ നിർബന്ധിത സമ്പർക്കവിലക്ക്‌ കഴിഞ്ഞ ദിവസം അവസാനിച്ചെന്ന്‌ ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. ലോകാരോഗ്യ സംഘടനയും ബഹ്‌റൈനും അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഇളവ്. ആർടിപിസിആർ പരിശോധനാഫലം വേണമെന്നതും ഒഴിവാക്കി.                            Read on deshabhimani.com

Related News