പ്രതിഭ വേനല്‍ തുമ്പികള്‍ 10 മുതല്‍; ഷീബ രാജീവന്‍ കണ്‍വീനര്‍



മനാമ >  ബഹ്‌റൈന്‍ പ്രതിഭ ബാലവേദി ജൂലായ് 10 മുതല്‍ ആഗസ്ത് 12 വരെ 'വേനല്‍ തുമ്പികള്‍ 2022' വേനലവധി ക്യാമ്പ് സംഘടിപ്പിക്കും. ആടാം, പാടാം,അറിയാം എന്ന പേരിലാണ് തുമ്പികള്‍ ഒരുങ്ങുന്നത്. പ്രതിഭ അംഗങ്ങളുടെ അഞ്ചു മുതല്‍ പതിനേഴ് വരെയുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ്.   ഒരു മാസം നീളുന്ന ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് സംഘാടക  സമിതി രൂപീകരിച്ചു. യോഗം പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജോയ് വെട്ടിയാടന്‍ അധ്യക്ഷനായി. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്, രക്ഷാധികാരി സമിതി അംഗങ്ങളായ എന്‍കെ വീരമണി, ലിവിന്‍ കുമാര്‍, ഷെറീഫ് കോഴിക്കോട്, ബിനു മണ്ണില്‍ തുടങ്ങിയവര്‍  സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി കണ്‍വീനറായി ഷീബ രാജീവനെ തെരഞ്ഞെടുത്തു.   പത്തിന് പ്രതിഭ ആസ്ഥാനത്ത് ആരംഭിക്കുന്ന വേനല്‍ തുമ്പി ക്യാമ്പിന് നേതൃത്വം നല്‍കുന്നത് കേരളത്തില്‍  നിരവധിയായ  ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ബാലസംഘം സംസ്ഥാന രക്ഷാധികാരി അംഗം ഹരിനരനുണ്ണിയാണ്. ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് ഏഴുവരെയാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്. വിവിധ തരം കളികള്‍, കഥകള്‍ഏ പരീക്ഷണങ്ങള്‍, ശില്‍പ്പശാല എന്നിവ അരങ്ങേറും.    വിവരങ്ങള്‍ക്ക്: ഷീബ രാജീവന്‍(39290033),  ബിന്ദുറാം (39902234), നിഷ സതീഷ്(39556499), ധന്യ അനീഷ്(33868671).   Read on deshabhimani.com

Related News