റിഫ മേഖല സര്‍ഗ്ഗോത്സവം സമാപനം നാളെ
മനാമ > മൂന്നുമാസമായി നടക്കുന്ന ബഹ്റൈന്‍ പ്രതിഭ റിഫ മേഖല 'സര്‍ഗ്ഗോത്സവം 2023' അഞ്ചിന് വെള്ളിയാഴ്ച സമാപിക്കും. ഇന്ത്യന്‍ സ്കൂള്‍ റിഫ ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4 ന് സമാപന ചടങ്ങ് ആരംഭിക്കും. വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയ മെഗാഷോ അരങ്ങേറും. ഫെബ്രുവരി 5 ന് ആരംഭിച്ച സര്‍ഗ്ഗോത്സവത്തില്‍ മേഖലയിലെ ഏഴ് യൂണിറ്റിലെ അംഗങ്ങള്‍ വിവിധ കലാ കായിക മത്സരങ്ങളില്‍ പങ്കാളികളായി. പരിപാടിയിലേക്ക് പ്രവേശനം സൗജന്യം. പ്രതിഭ അംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമായ കലാപരിപാടികള്‍ ആസ്വദിക്കാനായി മുഴുവനാളുകളെയും ഇന്ത്യന്‍ സ്കൂളിന്റെ റിഫ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. Read on deshabhimani.com