പ്രതിഭ കേന്ദ്ര സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു



മനാമ > ബഹ്‌റൈന്‍ പ്രതിഭ  ഇരുപത്തിയെട്ടാം കേന്ദ്ര സമ്മേളനം ഡിസംബര്‍ 10 ന് നടക്കും. സമ്മേളനം വന്‍ വിജയമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങില്‍ സമ്മേളന ലോഗോയും പ്രകാശനം ചെയ്തു.  പ്രതിഭ തറവാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെഎം സതീഷ് അദ്ധ്യക്ഷനായി. മുഖ്യ രക്ഷാധികാരി പി ശ്രീജിത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ സമ്മേളന നടത്തിപ്പുകളെ കുറിച്ചും അനുബന്ധ പരിപാടികളെ കുറിച്ചും വിശദീകരിച്ചു. പ്രതിഭ കേന്ദ്ര ജോയന്റ് സെക്രട്ടറി ഡോ. ശിവ കീര്‍ത്തി സ്വാഗതം പറഞ്ഞു.  പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സിവി നാരായണന്‍, രക്ഷാധികാരി സമിതി അംഗവും കേരള പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണുര്‍, പ്രതിഭ വനിത വേദി സെക്രട്ടറി ബിന്ദു റാം എന്നിവര്‍ സംസാരിച്ചു.  സമ്മേളന ലോഗോ പി ശ്രീജിത്, സിവി നാരായണന്‍, സുബൈര്‍ കണ്ണൂര്‍,  കെഎം സതീഷ്, ലിവിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ചടങ്ങില്‍ രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര എക്‌സികുട്ടീവ് മെംബര്‍മാര്‍, മേഖലാ ഭാരവാഹികള്‍ എന്നിവരും സംബന്ധിച്ചു.             Read on deshabhimani.com

Related News