പ്രതിഭ സാഹിത്യ ക്യാമ്പ് ഡിസംബര്‍ 16 മുതല്‍



മനാമ > ബഹറിന്‍ പ്രതിഭ സാഹിത്യ ക്യാമ്പ് ഡിസംബര്‍ 16 മുതല്‍ 18 വരെ നടക്കും. പ്രമുഖ സാഹിത്യകാരനും 'കിളിമഞ്ചാരോ' നോവല്‍ കര്‍ത്താവും മടപ്പള്ളി കോളേജ് മലയാള വിഭാഗം അധ്യാപകനുമായ രാജേന്ദ്രന്‍ എടത്തുംകരയുടെ നേതൃത്വത്തിലാണ് സാഹിത്യ ക്യാമ്പ്.    ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരിച്ചു. പ്രതിഭ ഹാളില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി പ്രദീപ്  പതേരി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വേ.് ജോയ് വെട്ടിയാടന്‍ അധ്യക്ഷനായി.    പ്രതിഭ രക്ഷാധികാരി സമിതി അംഗം ബിനു മണ്ണില്‍ കണ്‍വീനറും  ശ്രീജ ദാസ്, രാജേഷ്. എംകെ എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരായ  101 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ബിനു മണ്ണില്‍ സാഹിത്യ ക്യാമ്പിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ വിശദീകരിച്ചു. സുബൈര്‍ കണ്ണൂര്‍, ഷെറീഫ് കോഴിക്കോട്, ഡോ. കൃഷ്ണകുമാര്‍, സുധി പത്തന്‍വേലിക്കര എന്നിവര്‍ സംസാരിച്ചു. സാഹിത്യ വേദി കണ്‍വീനര്‍ ശ്രീജ ദാസ് സ്വാഗതവും കെഎം രാജേഷ് നന്ദിയും പറഞ്ഞു.            Read on deshabhimani.com

Related News