കിംഗ് ഹമദ് ആശുപത്രിയില്‍ പ്രതിഭ രക്തദാനം



  മനാമ > കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ബഹ്‌റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍ നടത്തുന്ന രക്തദാനം പുരോഗമിക്കുന്നു. റമദാന്‍ മാസം അവസാനിക്കുന്നതുവരെ പരിപാടി തുടരും.   ആശുപത്രി അധികൃതര്‍ രക്തബാങ്കിലേക്ക് രക്തത്തിന്റെ ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രക്തദാനം നടത്താന്‍ പ്രതിഭ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്. ഓരോ ദിവസവും ഓരോ മേഖലകമ്മറ്റിക്ക് കീഴിലുള്ള യൂണിറ്റ് കമ്മറ്റികളിലെ പ്രവര്‍ത്തകരാണ് രക്തദാനം നടത്തുന്നത്. പ്രതിഭ ഹെല്പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍, മേഖല ഭാരവാഹികള്‍, കേന്ദ്ര കമ്മറ്റി സെക്രെട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.   ബഹ്‌റൈന്‍ പ്രതിഭയുടെ സാമൂഹ്യ ഉത്തരവാദിത്തത്തോടൊപ്പം റമദാന്‍ മാസത്തില്‍ ഇത്തരം സേവനങ്ങള്‍ നടത്തുന്നതിലൂടെ രക്തബാങ്കിലേക്ക് ബഹ്‌റൈന്‍ പ്രതിഭയുടെ സ്‌നേഹവും സമര്‍പ്പണവുമാണ് പോറ്റമ്മയായ ബഹ്‌റിന് വേണ്ടി ദാനം ചെയ്യുന്നതെന്ന് ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ എന്നിവര്‍ അറിയിച്ചു. കിംഗ് ഹമദ് ആശുപത്രിയിലെ ഉദ്യോഗസ്ഥരോട് ഭാരവാഹികള്‍ നന്ദി അറിയിച്ചു.     Read on deshabhimani.com

Related News