ബഹ്‌റൈനില്‍ സന്ദര്‍ശക വിസകള്‍ മൂന്നു മാസം നീട്ടി



  മനാമ: ബഹ്‌റൈനില്‍ എല്ലാ സന്ദര്‍ശക വിസകളും അടുത്തവര്‍ഷം ജനുവരി 21 വരെ വീണ്ടും നീട്ടിയതായി നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് അറിയിച്ചു. കോവിഡ്19 കാരണം നേരത്തെ സന്ദര്‍ശക വിസകളുടെ കാലാവവധി നീട്ടി നല്‍കിയിരുന്നു.   കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനപ്രകാരമാണിത്.    ഇ-വിസ വെബ്‌സൈറ്റില്‍ അപേക്ഷിക്കാതെ തന്നെ സ്വയമേവ വിസാ കാലാവധി അടുത്ത മൂന്നു മാസം നീട്ടും. ഇതിന് ഫീസ് ഈടാക്കില്ല. ഈ കാലാവവധിയില്‍ സന്ദര്‍ശകര്‍ക്ക് അവരുടെ താമസം ശരിയാക്കാനോ, വിമാന ലഭ്യതയനുസരിച്ച് നാട്ടിലേക്ക് തിരിച്ചു പോകാനോ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.   സൗദിയില്‍ ഫൈനല്‍ എക്‌സിറ്റ് വിസ നീട്ടി   സൗദിയില്‍ ഫൈനല്‍ എക്‌സിറ്റ് വിസ ഒക്‌ടോബര്‍ 31വരെ നീട്ടിയതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇതിന് പ്രവാസികള്‍ നേരിട്ട് ജവാസാത്തില്‍ ഹാജരാകേണ്ട ആവശ്യമില്ല. ഇത്തരം 28,884 വിസ സ്വയമേവ പുതുക്കിയതായി അധികൃതര്‍ അറിയിച്ചു.    ജോലി അവസാനിപ്പിച്ച് നാട്ടില്‍ പോകാനായി ഫൈനല്‍ എക്‌സിറ്റ്  സംഘടിപ്പിച്ച ആയിരകണക്കിന് പേര്‍ കോവിഡ് കാരണം സൗദിയില്‍ കുടുങ്ങിയിരുന്നു. ഇതാണ് വീണ്ടും സൗജന്യമായി നീട്ടി നല്‍കിയത്.      Read on deshabhimani.com

Related News