ബഹ്‌റൈനില്‍ നാലാം ഡോസ് വാക്‌സിൻ



മനാമ > ഒമിക്രോൺആശങ്കയ്‌ക്കിടെ ബഹ്‌റൈനിൽ കോവിഡ് വാക്‌സിൻ നാലാം ഡോസ് നൽകുന്നു. മൂന്ന് ഡോസ് സിനോഫാം സ്വീകരിച്ച 18 വയസ്സുമുതലുള്ളവർക്കാണ് നാലാമത്തെ ഡോസ്‌ നൽകുക. ആദ്യ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവർക്ക്‌ രണ്ടാമത്തെ ബൂസ്റ്റർ ഡോസായും ലഭ്യമാണ്‌. രണ്ടാമത്തെ ബൂസ്‌റ്റർ ഡോസായി സിനോഫാമോ ഫൈസറോ സ്വീകരിക്കാം.  ഇസ്രയേൽ നാലാമത്തെ ഡോസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബഹ്‌റൈന്റെ നീക്കം. സൗദിയിൽ ബൂസ്റ്റർ ഡോസ് പതിനാറ് വയസ്സുമുതൽ ലഭിക്കും. Read on deshabhimani.com

Related News