തൊഴിൽ കരാറുകൾക്കായി ദുബായിൽ ഓട്ടോമേറ്റഡ് സംവിധാനം



ദുബായ്> മനുഷ്യ ഇടപെടലില്ലാതെ തൊഴിൽ കരാറുകൾ പൂർത്തിയാക്കുന്നതിന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഓട്ടോമേറ്റഡ് സംവിധാനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2031 ന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.   പുതിയതും പുതുക്കിയതുമായ തൊഴിൽ കരാറുകൾ ഉൾപ്പെടെ, ഇരു കക്ഷികളുടെയും ഒപ്പ് പരിശോധിച്ചതിന് ശേഷം പുതിയ സംവിധാനം ആരംഭിച്ചതിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ 35,000-ലധികം കരാറുകൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ പുതിയ സംവിധാനം ഇമേജുകൾ പ്രോസസ്സ് ചെയ്യുകയും, പരിശോധിക്കുകയും ചെയ്യും. ഇതുവഴി ഒരു ഇടപാടിന്റെ ദൈർഘ്യം രണ്ട് ദിവസത്തിൽ നിന്ന് വെറും 30 മിനിറ്റായി കുറയുകയും, പിശകുകൾ കുറയുകയും ചെയ്യുന്നു. യുഎഇ ശതാബ്ദി 2071-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, യുഎഇയിലെ ഭാവി സേവനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും അടിത്തറയായി പ്രവർത്തിക്കുന്ന സ്‌മാർട്ട് ഗവൺമെന്റിന്റെ ഒരു പുതിയ ഘട്ടമാണ് ഈ സംവിധാനം. Read on deshabhimani.com

Related News