യുഎഇയില്‍‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സൗജന്യടെലി-ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍



 ദുബായ്>  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ യുഎഇയില്‍‍ സൗജന്യ ടെലി-ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. ഇതുവഴി രോഗികള്‍ക്ക് വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും പൊതുവായ മെഡിക്കല്‍ ഉപദേശങ്ങള്‍ തേടാനുളള സൗകര്യമൊരുക്കുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ യുഎഇയിലെ മെഡ്കെയര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ക്ലിനിക് എന്നീ ശൃംഖലകളിലൂടെയാണ്  സൗജന്യ ടെലി-കണ്‍സള്‍ട്ടേഷന്‍ സേവനം ലഭിക്കുക. പൊതുജനങ്ങളുടെ, ആരോഗ്യപരമായ എല്ലാ സംശയങ്ങള്‍ക്കും മെഡിക്കല്‍ വിദഗ്ധരെ സമീപിക്കാന്‍ ഈ സൗകര്യത്തിലൂടെ സാധിക്കും.   വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് ഗുണനിലവാരമുള്ള ആരോഗ്യ ഉപദേശങ്ങള്‍ ലഭ്യമാക്കാന്‍ സമൂഹത്തെ സഹായിക്കാനാണ്  ഇത്തരമൊരു സേവനം ഒരുക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍.ഗ്രൂപ്പിന്റെ വക്താക്കൾ അറിയിച്ചു.    കോവിഡ് 19നെക്കുറിച്ചുളളപൊതുജനങ്ങളുടെസംശയങ്ങള്‍ക്ക്  044400500 എന്നആസ്റ്റര്‍ കാള്‍ സെന്റര്‍ നമ്പറില്‍ വിളിച്ചാല്‍ മെഡിക്കല്‍ വിദഗ്ധര്‍ മറുപടിനല്‍കും.   Read on deshabhimani.com

Related News