ഷാർജ കുട്ടികളുടെ വായനോത്സവം: പ്രകൃതി സംരക്ഷണ അവബോധം നൽകി ‘സഞ്ചരിക്കുന്ന മരങ്ങൾ‘

കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്‌സ്‌പോ സെൻ്ററിലെ കൃത്രിമ വൃക്ഷങ്ങൾ


ഷാർജ> വേറിട്ട രീതികളിലൂടെ കുരുന്നുകളെ ആകർഷിക്കുന്ന പരിപാടികളാണ് ഷാർജയിലെ കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്‌സ്‌പോയിൽ അരങ്ങേറുന്നത്. എക്‌സ്‌പോ സെന്ററിൽ ഹാളുകളിൽ ‘സഞ്ചരിക്കുന്ന മരങ്ങൾ‘ ആണ് ഏവരിലും കൗതുകമുണർത്തുന്നത്. കുട്ടികളിൽ പ്രകൃതിസ്‌നേ‌ഹം വളർത്തുന്നതിനും പരിസ്ഥിതി അവബോധം സൃഷ്‌ടിക്കുന്നതിനുമായുള്ള ഈ കൃത്രിമ വൃക്ഷങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. കുട്ടികളും കുടുംബങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന ഇടങ്ങളിൽ മരങ്ങൾ നടന്നെത്തും. ഭൂമിയും, മനുഷ്യനും, പ്രകൃതിയും പരസ്‌പരപൂരകമാണെന്ന സത്യത്തെ അറിയിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കുരുന്നുകളിൽ പകർത്താനാണ് സഞ്ചരിക്കുന്ന മരങ്ങൾ ശ്രമിക്കുന്നത്. Read on deshabhimani.com

Related News