അങ്കമാലി സ്വദേശി യുകെയില്‍ അന്തരിച്ചു



ബെല്‍ഫാസ്റ്റ്> അങ്കമാലി സ്വദേശിയായ  മലയാളി യുകെയില്‍ അന്തരിച്ചു. ആന്‍ട്രിമിലെ 42 ഫെറാര്‍ഡ് മീഡോവ്സിലെ ജോബി തോമസ് (46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍  ഉണ്ടായിരുന്നില്ല.  വൈകിട്ട് ആറുമണി വരെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. സന്ധ്യക്ക് മുറിയില്‍ അവശനിലയില്‍ കണ്ട ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. അങ്കമാലി മുക്കന്നൂര്‍  മാടശ്ശേരി കുടുംബാംഗമാണ് . ഭാര്യ റിനി (ആന്‍ട്രിം ഏരിയാ ഹോസ്പിറ്റല്‍), എ ലെവല്‍ വിദ്യാര്‍ഥിനി അനില, പ്രൈമറി പി 6 വിദ്യാര്‍ഥിനി ജോവിറ്റ എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട് തീരുമാനിക്കും. Read on deshabhimani.com

Related News