റിയാദിൽ മരണമടഞ്ഞ വിദ്യാർത്ഥിനിയുടെ മൃതദേഹം ഖബറടക്കി



റിയാദ്> അസുഖത്തെ തുടർന്ന് കിംഗ്‌ ഖാലിദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ, റിയാദ് പ്രിൻസസ്സ്അ നൂറാ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥിനി ആമിന ജുമാന (21) യുടെ മൃതദേഹം  റിയാദിൽ ഖബറടക്കി. കേളി മലാസ് യൂണിറ്റ് ജോയിന്റ് ട്രഷറർഅനസ് പ്ലാക്കലിന്റെ മകളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. തൃശൂർ മാള സ്വദേശി അനസ് പ്ലാക്കൽ സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. മൂവാറ്റുപുഴ കാവുങ്കര സ്വദേശിനിയായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ്. റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികളായ യാരാ ജുഹാന, റോയ റസാന എന്നിവർ സഹോദരങ്ങളാണ്. Read on deshabhimani.com

Related News