ജിസിസി പ്രവാസികള്‍ക്ക് സൗദി ടൂറിസം വിസ; പ്രൊഫഷന്‍ മാനദണ്ഡം ഇല്ല



    മനാമ > ജിസിസി രാജ്യങ്ങളിലെ എല്ലാ പ്രവാസികള്‍ക്കും അവരുടെ തൊഴില്‍ പരിഗണിക്കാതെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നു. ജിസിസിയില്‍ താമസ വിസയുള്ളവരുടെ മാതാപിതാക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും.    വ്യാഴാഴ്ച സൗദി ടൂറിസം മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ടൂറിസം വിസക്ക് അപേക്ഷിക്കണമെങ്കില്‍ റസിഡന്‍സ് പെര്‍മിറ്റിന് മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി വേണം. പാസ്‌പോര്‍ട്ടിന് ആറു മാസം കാലാവധിയും ഉണ്ടായിരിക്കണം. 'വിസിറ്റ് സൗദി' പ്ലാറ്റ്‌ഫോം വഴിയാണ് ഇ-ടൂറിസം വിസക്ക് അപേക്ഷിക്കേണ്ടത്. ഈ സൈറ്റിലോ വിദേശ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ വിസ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.    മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്്റ്റ് വിസയില്‍ വിനോദസഞ്ചാരവും ഉംറയും അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. എന്നാല്‍, ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഹജ്ജ് സീസണില്‍ ഹജ്ജ് ചെയ്യാനോ ഉംറ ചെയ്യാനോ അനുവദമില്ല.    മുന്‍കാലങ്ങളില്‍ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.   ജിസിസി പ്രവാസികള്‍ക്ക് നിലവില്‍ സൗദി ഒരു വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസ അനുവദിക്കുന്നുണ്ട്.            Read on deshabhimani.com

Related News