അല സ്വാതന്ത്ര്യദിനഘോഷവും, ഓണാഘോഷവും 15ന്‌



വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌മയായ അല (ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) സ്വാതന്ത്ര്യദിനവും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. 15നു ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക് ഓൺലൈൻ വഴി നടക്കുന്ന പരിപാടിയിൽ അല ദേശീയ പ്രസിഡന്റ് ഷിജി അലക്‌സ് അധ്യക്ഷനാകും. മന്ത്രി കെ എൻ ബാലഗോപാൽ സ്വന്തന്ത്രദിന സന്ദേശം നൽകും. ഓണാഘോഷങ്ങൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പിന്നണിഗായിക സിതാര കൃഷ്‌ണകുമാറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫിയസ്റ്റ സംഗീത പരിപാടിയോടുകൂടി ആഘോഷങ്ങൾക്കു സമാപനമാകും. സൂം വഴി നടക്കുന്ന ഈ ആഘോഷ പരിപാടിലേക്കു അല എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ അലയുടെ ഫേസ്ബുക്ക് പേജിൽ (https://www.facebook.com/ArtLoversOfAmerica) ലഭ്യമാണ്. Read on deshabhimani.com

Related News