അന്നം തരുന്ന രാജ്യത്തിന് രക്തം നല്‍കി അല്‍ തവക്കല്‍

ഫോട്ടൊ: അൽ തവക്കൽ ടൈപ്പിംഗ് അബുദാബിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന്


അബുദാബി> കഴിഞ്ഞ 26 വര്‍ഷമായി അബുദാബി കേന്ദ്രീകരിച്ച് പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന അല്‍ തവക്കല്‍ ടൈപ്പിംഗ് സാമൂഹ്യ കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് യുഎഇയുടെ അന്‍പത്തൊന്നാം ദേശീയദിനത്തില്‍ ആരംഭം കുറിച്ച രക്തദാനപരിപാടിക്ക് വെള്ളിയാഴ്ച സമാപനം കുറിക്കുന്നുതായി അല്‍ തവക്കല്‍ ടൈപ്പിംഗ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. അന്നേ ദിവസം അല്‍ തവക്കല്‍ ടൈപ്പിങ്ങിന്റെ പത്ത് ശാഖകളില്‍ ജീവനക്കാരായ നൂറ്റമ്പതോളം പേരും മാനേജ്മെന്റ് പ്രതിനിധിക്കും പങ്കെടുക്കുന്ന 'തവക്കല്‍ മാസ് ബ്ളഡ്ഡ് ഡൊണേഷന്‍ ഡ്രൈവ്', ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിക്ക് അബുദാബി ബ്ലഡ് ബാങ്ക് അധികൃതര്‍ നേതൃത്വം നല്‍കും.  സ്വദേശികളും വിദേശികളുമായ സാമൂഹ്യസേവനരംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ സാമൂഹ്യസേവനരംഗത്തും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംനല്‍കുന്നതിനായി  സ്ഥാപനത്തിലെ ജീവനക്കാരും മാനേജ്മെന്റും ഉള്‍ക്കൊള്ളുന്ന സന്നദ്ധസേവകരുടെ കൂട്ടായ്മയായി തവക്കല്‍ വാളന്റിയേഴ്സിന് രൂപം നല്‍കും. യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ തവക്കല്‍ ടൈപ്പിംഗ് 1996ലാണ് സ്ഥാപിതമായത്. പുതുയുഗത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും, തുടര്‍ന്നു വരുന്ന മുഴുവന്‍ സേവനങ്ങളും അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഒരു പ്രീമിയം സര്‍വീസ് വിഭാഗം,  ആല്‍ഫാ തവക്കല്‍ എന്ന പേരില്‍ തുടക്കം കുറിക്കുകയാണെന്നും, സേവന രംഗത്തെ നൂതനമായ മറ്റൊരുതലത്തിലേക്ക് കൊണ്ടുപോവുകയാണെന്നും അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അല്‍ തവക്കല്‍ ടൈപ്പിംഗ് ഡയറക്ടര്‍  മന്‍സൂര്‍ സി കെ, ജനറല്‍ മാനേജര്‍ മുഹിയുദ്ദീന്‍ സി, സീനിയര്‍ മാനേജര്‍മാരായ ദേവദാസന്‍ കെ, ഷാജഹാന്‍ എം, ഫൈസല്‍ അലി പി, മുഹമ്മദ് ശരീഫ് കെ. വി, ഷമീര്‍ സി, മുഹമ്മദ് ആസിഫ് എന്‍ എന്നിവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News