അൽ ഐൻ താരാട്ട് വസന്തോത്സവം 2023 സംഘടിപ്പിച്ചു



അൽ ഐൻ> അൽ ഐൻ താരാട്ട് വസന്തോത്സവം 2023 സീസൺ 4 നടത്തി. ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിലാണ് പരിപാടികൾ നടന്നത്. ജേർണലിസ്റ്റും ചിനാർ ഗ്ലോബൽ അക്കാദമി ഫൗണ്ടറുമായ നിഷ രത്‌നമ്മ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജംഷീല ഷാജിത്ത് അധ്യക്ഷയായ പരിപാടിയിൽ താരാട്ട് സെക്രട്ടറി ശാലിനി സഞ്ജു സ്വാഗതം പറഞ്ഞു. ഐഎസ്‌സി പ്രസിഡന്റ് മുസ്‌തഫ മുബാറക്, ഐഎസ്‌സി ജനറൽ സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സാദിഖ് ഇബ്രാഹീം, ചെയർ ലേഡി റസിയ ഇഫ്ത്തിക്കർ, യുണൈറ്റഡ് മൂവ്മെന്റ് കൺവീനർ സുരേഷ് തിരുക്കുളം, മുൻ ഭാരാവാഹി ജിമ്മി, ലോക കേരള സഭാംഗം ഇ കെ സലാം, ലുലു റീജിയണൽ ഡയറക്‌ടർ ഷാജി ജമാൽ, റീജിയണൽ മാനേജർ ഉണ്ണിക്കൃഷണൻ, ഐഎസ്‌സി വുമൺസ് ഫോറം സെക്രട്ടറി ബബിത ശ്രീകുമാർ, അഞ്ജലി ലക്ഷ്‌മി, യൂസുഫ് എന്നിവർ പങ്കെടുത്തു. അധ്യാപന രംഗത്ത് മുപ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്‌കൂ‌ൾ വൈസ് പ്രിൻസിപ്പൾ മിനി നായർ, കോവിഡ് മഹാമാരിക്കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട താരാട്ട് അംഗങ്ങളായ റസിയ ഇഫ്ത്തിക്കർ, സോണി ലാൽ, ലേഖ ജയകുമാർ, അൽ ഐൻ പൊതു സമൂഹത്തിലെ ജീവ കാരുണ്യ മേഖലയിൽ കർമ്മ നിരതനായ അബൂബക്കർ വേരൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ എംബസി അബുദാബി കാര്യവകുപ്പ് ഉദ്യോഗസ്ഥ ബർക്കി ഗായത്രി പ്രകാശിന് യാത്രയയപ്പ് നൽകി. താരാട്ടിന് അവതരണഗാനം ചിട്ടപ്പെടുത്തിയ കുഞ്ഞി നീലേശ്വരത്തിനും ആദരവ് നൽകി. ചടങ്ങിന് അസി. ട്രഷറർ ബീന റസ്സൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് വിവിധകലാപരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് കലാവിഭാഗം സെക്രട്ടറി സുചിത്ര സുരേഷും അസി. സെക്രട്ടറി ഷാജിത അബൂബക്കറും നേതൃത്വം നൽകി.  Read on deshabhimani.com

Related News