എ കെ ജി - ഇ എം എസ് അനുസ്‌മരണം സംഘടിപ്പിച്ചു

ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ജി - ഇ എം എസ് അനുസ്‌മരണത്തിൽ നിന്ന്


ബുറൈദ > ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ എ കെ ജി - ഇ എം എസ് അനുസ്‌മരണം സംഘടിപ്പിച്ചു. ബുറൈദയിൽ  നടന്ന പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായി. റിയാദ് കേളി കേന്ദ്രകമ്മറ്റി അംഗവും "ചില്ല" കോ ഓർഡിനേറ്ററുമായ സുരേഷ് ലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ദിനേശ് മണ്ണാർക്കാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രകമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം സ്വാഗതവും റഷീദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News