ഇന്നസെന്റിന്റെ വിയോഗത്തിൽ മാസ് അനുശോചനയോഗം നടത്തി



അജ്‌മാൻ>ചലച്ചിത്ര താരവും മുൻ എംപി യുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ മാസ് അനുശോചനയോഗം നടത്തി. പ്രമുഖ എഴുത്തുകാരനും തിരക്കഥാ കൃത്തുമായ സന്തോഷ് ഏച്ചിക്കാനം അനുശോചന പ്രഭാഷണം നടത്തി. പരീക്ഷകളിൽ തോറ്റു ജനഹൃദയങ്ങളിൽ വിജയിച്ച മഹാനായ നടനും സംഘാടകനും നേതാവും ആയിരുന്നു ഇന്നസെന്റ് എന്ന് അദ്ദേഹം അനുസ്മരിച്ചു. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ  ഹാളിൽ നടന്ന യോഗത്തിൽ മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷനായി.. സെക്രട്ടറി സമീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഹാരിസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രമുഖ നാടക നടൻ വിക്രമൻ നായരുടെ വിയോഗത്തിലും യോഗം അനുശോചിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർപി മുരളി, ഐഎസ് സി അജ്‌മാൻ ആക്ടിങ് പ്രസിഡന്റ് ഗിരീശൻ, മാസ് അജ്‌മാൻ മേഖല സെക്രെട്ടറി ബിനു കോറം, ഇൻഡസ്ട്രിയൽ മേഖല സെക്രെട്ടറി വി.എം വിജയൻ റോള മേഖല പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവരും പ്രസംഗിച്ചു. Read on deshabhimani.com

Related News