ലണ്ടനിൽ എം വി ഗോവിന്ദന്‌ എഐസിയുടെ സ്വീകരണവും പൊതുസമ്മേളനവും



ലണ്ടൻ > സിപിഐ എം യുകെ ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കേരള  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്തു സംസാരിക്കും. 27ന്‌ പകൽ രണ്ടിന്‌ ലണ്ടനിലെ സൗത്താളിലാണ് പൊതുസമ്മേളനം. കലാസാംസ്‌കാരിക ബഹുജന സംഘടനകളായ ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ, കൈരളി യു കെ , ക്രാന്തി അയർലൻഡ്, എസ്‌എഫ്‌ഐ യുകെ, യുകെ യിലെ ഇടതുമുന്നണി ഘടകകക്ഷി സംഘടനകൾ എന്നിവയുടെ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും. പൊതുസമ്മേളനത്തിനു മുന്നോടിയായി പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും എം വി ഗോവിന്ദനുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാവും. സമ്മേളന വേദി: Featherstone High School , Southall , West London . UB2 5HF   Read on deshabhimani.com

Related News