സമീക്ഷ യുകെയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും:എഐസി



ലണ്ടന്‍> ബ്രിട്ടണിലെ മലയാളികളുടെ പുരോഗമന സാംസ്ക്കാരിക സംഘടനയായ സമീക്ഷ യുകെയില്‍ അടുത്തിടെയുണ്ടായ അച്ചടക്ക നടപടികള്‍ പുനപരിശോധിക്കണമെന്ന്‌  അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ് അഭ്യര്‍ഥിച്ചു.   വളരെ വിജയകരമായി നടത്തിയ ദേശീയ സമ്മേളനത്തിന് ശേഷം കഴിഞ്ഞ കുറച്ചു നാളായി ദൗർഭാഗ്യകരമായ സംഭവ വികാസങ്ങൾ സമീക്ഷയിൽ നടന്നുവരികയാണെന്ന് എഐസി ചൂണ്ടിക്കാട്ടി. സമീക്ഷ സെക്രട്ടേറിയേറ്റിലെ 9 ൽ അഞ്ച് അംഗങ്ങൾക്ക് നേരെയുണ്ടായ അച്ചടക്ക നടപടിയിലേക്ക് നയിച്ച കാരണങ്ങളുടെ സാധുത എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. സമീക്ഷയ്ക്ക് മാർഗ്ഗ നിർദ്ദേശം നൽകിവരുന്ന എഐസി ക്ക് പരാതി നൽകുന്നത് അച്ചടക്ക നടപടിയെടുക്കുന്നതിന് പര്യാപ്തമായ കാരണമല്ല എന്നാണ് എഐസി എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ഏകകണ്ഠമായ വിലയിരുത്തൽ. അതിനാൽ അച്ചടക്ക നടപടികൾ പുനപരിശോധിക്കണമെന്നും തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്തി  എഐസി എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി സൗഹാർദ്ദപരമായി സഹകരിക്കണമെന്നും  എഐസി സമീക്ഷ യുകെയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് സമീക്ഷ യുകെയെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുത്ത് ചർച്ച നടത്തിവരികയാണ്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും വരെ തുടർനടപടികൾ നിന്ന് - വിട്ടുനിൽക്കണമെന്ന് എഐസി സെക്രട്ടറി ഹർസെവ് ബെയ്ൻസ് പത്രകുറിപ്പില്‍ അഭ്യർത്ഥിച്ചു.   Read on deshabhimani.com

Related News