കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കുവൈത്തില്‍ തിരിച്ചിറക്കി



മനാമ > കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനതാവളത്തില്‍ തിരിച്ചിറക്കി. ഐഎക്‌സ് 394 ബോയിംഗ് 738 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കിയത്.   ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനം 2.45 ഒടെ തിരിച്ചിറക്കുകയായിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.    സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രമുടങ്ങിയ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ അറിയിച്ചു.    നാലു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗള്‍ഫ് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കുന്നത്. ശനിയാഴ്ച ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 554 വിമാനം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. മസ്‌കത്ത് വിമാനതാവളത്തില്‍ നിന്ന് പുറപ്പെട്ട് 45 മിനിറ്റിനുശേഷമായിരുന്നു സംഭവം.               Read on deshabhimani.com

Related News