മലയാളം മിഷൻ അബുദാബി; അഡ്‌മിഷൻ ക്ഷണിക്കുന്നു



അബുദാബി > സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരം നടക്കുന്ന അബുദാബിയിലെ സൗജന്യ മലയാളം പഠന ക്ലാസുകളിലേയ്‌ക്ക് അഡ്‌മിഷൻ ക്ഷണിക്കുന്നു. 2018 ൽ അബുദാബിയിൽ ആരംഭിച്ച മലയാളം മിഷന്റെ കീഴിൽ ഇപ്പോൾ അബുദാബി, മുസഫ, ബഡാസായിദ്, റുവൈസ് തുടങ്ങി അറുപതിലേറെ കേന്ദ്രങ്ങളിലായി 1800 ഓളം വിദ്യാർഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിക്കുന്നത്. 72 അധ്യാപകരാണ് മലയാള ഭാഷയുടെ മാധുര്യം കുട്ടികളിലേക്ക് പകർന്നു നൽകിക്കൊണ്ടിരിക്കുന്നത്. കോവഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഓൺലൈൻ വാഴിയാണ് ക്ലാസുകൾ. 2022 മാർച്ച് 31 വരെയായിരിക്കും പുതിയ പ്രവേശനം തുടരുക. മലയാളം ക്ലാസുകളിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നവർ കേരള സോഷ്യൽ സെന്റർ (02 6314455), അബുദാബി മലയാളി സമാജം, മുസഫ മലയാളം മിഷൻ കോർഡിനേറ്റർ എ പി അനിൽ കുമാർ (050 2688458), ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എഡ്യുക്കേഷൻ സെക്രട്ടറി ഷബീർ അള്ളാംകുളം (02 6424488) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ അബുദാബി കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി അറിയിച്ചു. Read on deshabhimani.com

Related News