അക്കാഫ് ഇവന്റ്സ് - ലുലു ക്രിസ്തുമസ് ആഘോഷം



ദുബായ്>  കേരളത്തിൽ നിന്നുള്ള കലാലയങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്സും ലുലു ഗ്രൂപ്പും ചേർന്ന് ക്രിസ്തുമസ് ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്പ, ജനറൽ സെക്രട്ടറി വി സ്‌ ബിജുകുമാർ, ലുലു റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ, റീജിയണൽ ഓപ്പറേഷൻസ് മാനേജർ സലിം വി സി, ജനറൽ മാനേജർ മധു എന്നിവർ സംസാരിച്ചു. ആഘോഷത്തോടൊപ്പം നടന്ന ക്രിസ്തുമസ് ട്രീ ഡെക്കറേഷൻ മത്സരത്തിൽ ടീം ബെൻഹുർ ഒന്നാം സ്ഥാനവും, സ്നാസ്കോസ് ടീം രണ്ടാം സ്ഥാനവും മിസിൽ ടോ മൂന്നാം സ്ഥാനവും നേടുകയുണ്ടായി. കേക്ക് ഡെക്കറേഷൻ മത്സരത്തിൽ നിജില അലി ഒന്നാം സ്ഥാനവും, ഐശ്വര്യ രണ്ടാം സ്ഥാനവും, നിജു മൂന്നാം സ്ഥാനവും നേടി. അക്കാഫ് വനിതാ വിഭാഗവും അക്കാഫ് ചിൽഡ്രൻസ് ക്ലബും ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളൂം സംഘടിപ്പിച്ചിരുന്നു. അക്കാഫ് വനിതാ വിഭാഗം ഒരുക്കിയ തട്ടുകട ശ്രദ്ധയാകർഷിച്ചു. വി സി മനോജ്  ആഘോഷങ്ങൾക്ക് നേതൃത്വം നൽകി Read on deshabhimani.com

Related News