അബുദാബിയിൽ വാഹനാപകടത്തിൽ കൂറ്റനാട് സ്വദേശി മരിച്ചു



അബുദാബി> അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് ജില്ലയിലെ കൂറ്റനാട്  ആലൂർ കാശമുക്കിലെ തടത്തിൽ പറമ്പിൽ വീട്ടിൽ റമീസ് (32) മരിച്ചു. റെഡിമെയ്ഡ് കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു  റമീസ്. അപകടത്തിൽ മറ്റു മൂന്നു പേർക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. റെമീസിന്റെ സഹോദരൻ നസീം കുടുംബസമേതം ഖത്തറിലാണ്. രണ്ടു സഹോദരിമാരാണ് ഉള്ളത്. ഒരു സഹോദരിയുടെ ഭർത്താവ് ഫുജൈറയിലും, മറ്റൊരു സഹോദരിയുടെ ഭർത്താവ് അൽ ഐനിലും ആണ്. റെമീസിന്റെ ഉമ്മ അഞ്ചു വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. Read on deshabhimani.com

Related News