അബുദാബിയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു



അബുദാബി > അബുദാബിയിൽ മലയാളം മിഷൻ വിദ്യാർഥിനി അപസ്‌മാരത്തെ തുടർന്ന്‌ മരിച്ചു. ഫാത്തിമ നൂഹ (9) ആണ്‌ മരിച്ചത്‌. അപസ്‌മാരത്തെ തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണം. തൃശൂർ വാടാനപ്പള്ളി സ്വദേശി മുക്രിയാത്ത് വീട്ടിൽ അമീൻ അബ്ദുള്ളയുടെ മകളാണ് ഫാത്തിമ നൂഹ. അസുഖം ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അബുദാബി ബനിയാസിൽ ഞായറാഴ്ച രാവിലെ ഖബറടക്കി. Read on deshabhimani.com

Related News