ശക്തി തിയറ്റേഴ്‌സ്‌ ഭാരവാഹികൾ : ടി കെ മനോജ് പ്രസിഡന്റ് , സഫറുള്ള പാലപ്പെട്ടി ജനറൽ സെക്രട്ടറി



 - അബുദാബി> ഗൾഫിലെ  പ്രമുഖ പുരോഗമന കലാ സാഹിത്യ സാംസ്കാരിക സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നാല്പതാമത് വാർഷിക ജനറൽ ബോഡിയോഗം 2020 - 2022 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡിയോഗം എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരിൽ സ്വീകാര്യത നൽകുന്ന ഇടതുപക്ഷ ജീവിതം നയിക്കുന്നതോടൊപ്പം, വിവിധ തൊഴിലിടങ്ങളിൽ ഏർപ്പെടുന്നവരിലുള്ള പുരോഗമന മൂല്യങ്ങൾ അസ്തമിച്ചുപോകാതെ കാത്തുസൂക്ഷിക്കുന്നതിനും കേരളത്തിന്റെ മഹനീയമായ ചരിത്ര ഭൂമികയെ സ്വാംശീകരിച്ച് ആത്മവിശ്വാസത്തോടുകൂടി മാനവികത ഉയർത്തിപ്പിടിക്കുന്നതിനുമുള്ള മുൻകയ്യാണ് പുരോഗമന സംഘടനകൾ കൈക്കൊള്ളേണ്ടതെന്ന് എ. വിജയരാഘവൻ പറഞ്ഞു. ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് അഡ്വ. അൻസാരി സൈനുദ്ദീൻ, മുൻ പ്രസിഡന്റുമാരായ എ. കെ. ബീരാൻകുട്ടി, വി. പി. കൃഷ്ണകുമാർ, എൻ. വി. മോഹനൻ, സാഹിത്യവിഭാഗം അസി. സെക്രട്ടറി ബിന്ദു ഷോബി എന്നിവരങ്ങുന്ന പ്രസീഡിയം യോഗ നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി കെ. വി. ബഷീർ, ട്രഷറർ മനോരഞ്ജൻ എന്നിവർ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 81 അംഗ കേന്ദ്ര കമ്മിറ്റിയെയും, പതിനാറംഗ കേന്ദ്ര എകിസിക്യൂട്ടീവിനെയും യോഗം തെരഞ്ഞെടുത്തു. ടി. കെ. മനോജ് (പ്രസിഡന്റ്), ഗോവിന്ദൻ നമ്പൂതിരി, ഹംസക്കുഞ്ഞ് (വൈസ് പ്രസിഡന്റുമാർ), സഫറുള്ള പാലപ്പെട്ടി (ജനറൽ സെക്രട്ടറി), ഹാരിസ് സിഎംപി, അഭിലാഷ് പി. വി. (ജോ. സെക്രട്ടറിമാർ), സലീം ചോലമുഖത്ത് (ട്രഷറർ), റാണി സ്റ്റാലിൻ (അസി. ട്രഷറർ), അൻവർ ബാബു (കലാവിഭാഗം സെക്രട്ടറി), നാസർ അകലാട് (അസി. കലാവിഭാഗം സെക്രട്ടറി), ബാബുരാജ് തിരുവാഴിക്കാട് (സാഹിത്യ വിഭാഗം സെക്രട്ടറി), ബിജു തുണ്ടിയിൽ (അസി. സാഹിത്യവിഭാഗം സെക്രട്ടറി), ഷഹീർ ഹംസ (കായിക വിഭാഗം സെക്രട്ടറി), അജി കുമാർ (അസി. കായികവിഭാഗം സെക്രട്ടറി), ഷിജിന കണ്ണൻദാസ് (മീഡിയ & ഐ. ടി. സെക്രട്ടറി), വിജേഷ് കാർത്തികേയൻ (സാമൂഹ്യക്ഷേമവിഭാഗം സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ജനറൽ സെക്രട്ടറി കെ വി ബഷീർ സ്വാഗതവും കായികവിഭാഗം സെക്രട്ടറി തമ്പാൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News