ട്രാഫിക് ഫൈൻ: അബുദാബിയിൽ പിഴ കുടിശിക ഉള്ളവർക്ക് ഇളവ് പ്രഖ്യാപിച്ചു



അബുദാബി> ഗതാഗത നിയമലംഘനത്തിന് പിഴ കുടിശിക ഉള്ളവർക്ക് അബുദാബിയിൽ ഇളവ് പ്രഖ്യാപിച്ചു. 60 ദിവസത്തിനുള്ളിൽ പിഴയടയ്‌ക്കുന്നവർക്ക് 35 ശതമാനം ഇളവും ഒരു വർഷത്തിനുള്ളിൽ പിഴ അടയ്‌ക്കുന്ന വർക്ക് 25 ശതമാനം ഇളവുമാണ് പ്രഖ്യാപിച്ചത്. ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാൻ കർശനമായ നിയമങ്ങളാണ് അബുദാബി പൊലീസ് നടത്തിവരുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് അബുദാബി റോഡുകളിൽ സ്‌മാർട്ട് പട്രോളിങ് സർവീസ് ശക്തമാക്കിയിട്ടുണ്ട്. അബുദാബി സർക്കാരിന്റെ താം ഡിജിറ്റൽ ചാനൽ വഴിയും പൊലീസ് കസ്റ്റമർ സർവീസ് ആൻഡ് ഹാപ്പിനെസ് പ്ലാറ്റ്ഫോം വഴിയും ഇതുമായി സഹകരിക്കുന്ന അഞ്ച് ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും പണമടയ്‌ക്കാം. Read on deshabhimani.com

Related News