ബസ്‌റ്റോപ്പിൽ അന്യ വാഹനങ്ങൾ നിർത്തി ഇട്ടാൽ 2000 ദിർഹം പിഴ



അബുദാബി>  ബസ് സ്റ്റോപ്പുകളിൽ അന്യ വാഹനങ്ങൾ നിർത്തുന്നത് കർശനമായി നിരോധിച്ചുകൊണ്ട് അബുദാബി വാഹന വകുപ്പ് ഉത്തരവിറക്കി. ബസ് യാത്രക്കാരുടേയും, വാഹനങ്ങളുടേയും സുഗമമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുകയും, നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ കയറുവാൻ നിയമം ലംഘിച്ചു റോഡ് മുറിച്ചു കടക്കുകയും ചെയ്യുന്നതിലൂടെ വൻ അപകടങ്ങളാണ് ഉണ്ടാകുന്നത്. വഴിയിൽ കാത്തുനിൽക്കുന്ന സുഹൃത്തുക്കളേയും, കുടുംബങ്ങളേയും മറ്റും കൊണ്ടുപോകുന്നതിനായി ബസ്‌സ്റ്റോപ്പുകളിൽ ഇനി മുതൽ വാഹനം നിർത്തിയാൽ 2000 ദിർഹം (ഉദ്ദേശം 40000 ഇന്ത്യൻ രൂപ ) ആണ് പിഴ ഒടുക്കേണ്ടിവരുക. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് അബുദാബി പോലീസിന്റെയും വാഹന വകുപ്പിന്റേയും നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. നിയമങ്ങൾ കർശനമായി നടപ്പിലാക്കിയും, ഭീമൻ തുക പിഴയായി നിശ്ചയിച്ചു കൊണ്ടും റോഡ് സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനത്തിലാണ് അധികൃതർ. Read on deshabhimani.com

Related News