അബുദാബിയിൽ ചങ്ങരംകുളം സ്വദേശി ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു



അബുദാബി > അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം ചങ്ങരംകുളം സ്വദേശി മരിച്ചു. അബൂദബി മുസഫയിൽ സ്വന്തം സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം കുമ്പള വളപ്പിൽ യാസർ അറഫാത്ത് (38) ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച വാക്ക്‌ തർക്കത്തിനിടെ ബന്ധു യാസിറിനെ കുത്തുകയായിരുന്നു. കുത്തേറ്റ യാസിറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.   Read on deshabhimani.com

Related News