അബുദാബി സ്‌ഫോടനം : ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

videograbbed image


മനാമ അബുദാബിയിൽ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പഞ്ചാബ് സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. വിമാന മാർഗം വെള്ളിയാഴ്ച രാവിലെ അമൃതസറിലെത്തിച്ച മൃതദേഹങ്ങൾ ഇരുവരുടെയും നാട്ടിലേക്ക് കൊണ്ടുപോയി.കഴിഞ്ഞ തിങ്കൾ രാവിലെയാണ് ഡ്രോൺ ആക്രമണത്തില്‍ ടാങ്കർ ട്രക്കുകൾ പൊട്ടിത്തെറിച്ച് ഇരുവരും മരിച്ചത്. ഒരു പാക്കിസ്ഥാനിയും മരിച്ചിരുന്നു. ട്രക്ക് ഡ്രൈവർമാരാണ് മരിച്ചവർ.മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ യുഎഇ സർക്കാരും അഡ്‌നോക്ക് ഗ്രൂപ്പും പഞ്ചാബ് സർക്കാരും നൽകിയ സഹായങ്ങൾക്ക് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ നന്ദി അറിയിച്ചു. Read on deshabhimani.com

Related News