അബുദാബി എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്



അബുദാബി> 2022 ലെ ആദ്യപാദത്തിൽ അബുദാബി എയർപോർട്ടിൽ 218 ശതമാനം യാത്രക്കാരുടെ വർദ്ധനവ് രേഖപ്പെടുത്തിയതായി അബുദാബി എയർപോർട്ട് അതോറിറ്റി അറിയിച്ചു. 2.56 മില്യൻ യാത്രക്കാരാണ് 2022 ലെ ആദ്യ പാദത്തിൽ അബുദാബി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുകയും, വിപണികൾ വീണ്ടും തുറക്കുകയും ചെയ്തതോടെ മിക്ക എയർപോർട്ടുകളിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും, ഓസ്ട്രേലിയയും സിംഗപ്പൂരും വീണ്ടും തുറന്നതും, അബുദാബിയിലേയ്ക്കുള്ള യാത്രക്കാർക്ക് നിർബന്ധിത പിസിആർ പരിശോധന എടുത്തു കളഞ്ഞതും അബുദാബി വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ  വർദ്ധനവിന് കാരണമായി. ഇന്ത്യ, പാകിസ്ഥാൻ യുണൈറ്റഡ് കിങ്ഡം,  സൗദി അറേബ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇക്കാലയളവിൽ കൂടുതൽ യാത്രക്കാർ എത്തിയത്.   Read on deshabhimani.com

Related News