കേരള സോഷ്യൽ സെന്റർ; വി പി കൃഷ്ണകുമാർ പ്രസിഡന്റ്, ഷെറിൻ വിജയൻ ജനറൽ സെക്രട്ടറി

പ്രസിഡന്റ് വി പി കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ


അബുദാബി> യുഎഇ ഗവൺമെന്റ് അംഗീകൃത സംഘടനയായ അബുദാബി കേരള സോഷ്യൽ സെന്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി പി കൃഷ്ണകുമാറിനെ പ്രസിഡന്റ് ആയും ഷെറിൻ വിജയനെ ജനറൽ സെക്രട്ടറിയായും നികേഷ്  വലിയവളപ്പിലിനെ ട്രഷററായും റോയ് ഐ വർഗീസിനെ വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുത്തു. സുനിൽ ഉണ്ണികൃഷ്ണൻ, ലതീഷ് ശങ്കർ, നിഷാം വെള്ളുത്തടത്തിൽ, പ്രദീപ് കുമാർ കുറ്റിക്കോൽ, റഫീഖ് ചാലിൽ മുനമ്പത്ത്, ഇ സ് ഉബൈദുള്ള, ഇ. റഷീദ്, സജീഷ് സുകുമാരൻ നായർ, കെ. സത്യൻ, ഷബിൻ പ്രേമരാജൻ  എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും കെ. ബി  ജയനെ ഓഡിറ്ററായും അയൂബ് അക്കിക്കാവിനെ അസി. ഓഡിറ്ററായും തെരഞ്ഞെടുത്തു. യു.എ ഇ സാമൂഹ്യ ക്ഷേമ മന്ത്രാലയ പ്രതിനിധികളായ  അബ്ദുള്ള അഹമ്മദ് ഹുസൈൻ, മുഹമ്മദ് അൽ മുഹൈർബി, അഹമ്മദ് അബ്ദുള്ള ആദി  എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ  ജനറൽ സെക്രട്ടറിലായിന  മുഹമ്മദ് വാർഷിക റിപ്പോർട്ടും ട്രഷറർ സി. കെ ബാലചന്ദ്രൻ വരവ് ചെലവ് കണക്കുകളും 2022 -2023  വർഷത്തെ  ബജറ്റും അവതരിപ്പിച്ചു. ഓഡിറ്റർ  എ എൽ സിയാദ് പിന്നിട്ട വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ എ കെ ബീരാൻകുട്ടി, ബി യേശുശീലൻ, ടി.എം സലിം, ടി.കെ  മനോജ്, സി.പി ബിജിത് കുമാർ, എൻ. വി മോഹനൻ എന്നിവർ സംസാരിച്ചു. എ. എൽ സിയാദ്  തെരഞ്ഞെടുപ്പ്  നടപടികൾ നിയന്ത്രിച്ചു. യു.എ ഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ  നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ജനറൽ ബോഡി യോഗം ആരംഭിച്ചത്. സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ് അനുശോചനം അറിയിച്ചു.   ജനറൽ സെക്രട്ടറി  ലായിന  മുഹമ്മദ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി എം ശശികുമാർ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News