ഭക്ഷ്യ സുരക്ഷ.- "എ മില്യൻ വോയിസ് ഫോർ ഫുഡ്" സംരംഭവുമായി ദുബായ് മുനിസിപ്പാലിറ്റി



ദുബായ്>  ഭക്ഷ്യ സുരക്ഷയുടെ അവബോധം വ്യാപകമാക്കുന്നതിന് എ മില്യൻ വോയ്സ് ഫോർ ഫുഡ് സംരംഭവുമായി ദുബായ് മുനിസിപ്പാലിറ്റി. ഉയർന്ന നിലവാരമുള്ള ആരോഗ്യവും സുരക്ഷയും വാഗ്ദാനം ചെയ്യുക, സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ സംരംഭം. ഭക്ഷ്യ സുരക്ഷ അവബോധം പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വീടുകളിലും മറ്റും നിർബന്ധമായും പാലിക്കേണ്ട ഭക്ഷ്യ സുരക്ഷ പെരുമാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം പങ്കുവയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്തു food safetypludge.com എന്ന ലിങ്ക് വഴി ഷെയർ ചെയ്തു കൊണ്ടാണ് പൊതുജനങ്ങൾ ഈ സംരംഭത്തിൽ പങ്കെടുക്കേണ്ടത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും  ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വരൂപിക്കുക എന്നതാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം.   Read on deshabhimani.com

Related News