കാലാവസ്ഥാ പ്രതിസന്ധി: യു എ ഇ നിർദ്ദേശത്തിന് ഐ പി യു അംഗീകാരം



ദുബായ്> കാലാവസ്ഥ പ്രതിസന്ധിയെ നേരിടുന്നതിനായി ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഊർജ്ജ മേഖലയിലെ നവീകരണം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുക എന്ന യുഎഇ നിർദ്ദേശത്തിന് ഐപിയു അസംബ്ലി അംഗീകാരം നൽകി. ബഹ്‌റൈനിലെ മനാമയിൽ നടന്ന 146-ാമത് ഐപിയു അസംബ്ലിയിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇന്റർ പാർലമെന്ററി യൂണിയനിലെ (ഐപിയു) എഫ്എൻസി പാർലമെന്ററി ഡിവിഷൻ അംഗമായ മീര സുൽത്താൻ അൽ സുവൈദി കരട് പ്രമേയത്തിന്റെ റിപ്പോർട്ടറായും പാർലമെന്ററി യൂണിയൻ യോഗത്തിന്റെ റിപ്പോർട്ടർ ആയും തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റുകളേയും അവയിൽ പ്രവർത്തിക്കുന്നവരേയും കാലാവസ്ഥാ പ്രവർത്തനങ്ങളിൽ അണിനിരത്താൻ ഫോർ ദ പ്ലാനറ്റ് എന്ന പുതിയ പ്രചാരണ പരിപാടിയും ഐപിയു ആരംഭിച്ചു. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ പാർലമെന്റുകളെയും പാർലമെന്റംഗങ്ങളെയും മാതൃകാപരമായി പങ്കാളികളാക്കി ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിനുള്ള പാരീസ് ഉടമ്പടി നടപ്പിലാക്കാനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ പ്രചാരണ പരിപാടി. Read on deshabhimani.com

Related News