യുഎഇയിൽ 102 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു



 അബുദാബി>   യുഎഇയിൽ പുതിയതായി 102  വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇപ്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം 570 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിലെ വക്താവ് അബുദാബിയിൽ അറിയിച്ചതാണ് ഈ വിവരം. രോഗം ബാധിച്ചവരുമായുള്ള  നിരന്തര സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത് എന്ന് അധികൃതർ അറിയിച്ചു. ന്യൂസിലൻഡ്, സ്ലോവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന,  ഫ്രാൻസ്, ജർമ്മനി,  അൽജീരിയ, ഇറാക്ക്, കൊളംബിയ, വെനിസ്വല,  പോളണ്ട്, ബ്രസീൽ, സ്വീഡൻ, ആസ്ട്രേലിയ,എത്യോപ്യ, സുഡാൻ, സൗദി അറേബ്യ, പോർച്ചുഗൽ, ഇറ്റലി, അയർലൻഡ്, ഈജിപ്ത്, യുഎഇ, ഫിലിപ്പൈൻസ്, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ വീതം യു എ ഇ , ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ ഉള്ളവരും, പതിനാറു പേർ  ബ്രിട്ടനിൽ നിന്നുള്ളവരും, മുപ്പതു പേര് ഇന്ത്യയിൽ നിന്നുള്ളവരും ആണ്.        Read on deshabhimani.com

Related News