യുഎഇയിൽ ഡ്യൂട്ടിക്കിടെ ജീവനക്കാരെ ആക്രമിച്ചാൽ ഒരു വർഷം തടവും 22 ലക്ഷം പിഴയും



മനാമ> യുഎഇയിൽ ഡ്യൂട്ടിക്കിടെ ജീവനക്കാരെ ആക്രമിക്കുന്നത് ഒരു വർഷംവരെ തടവും കനത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 2021-ലെ 31-ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 297 അനുസരിച്ച്, സർക്കാർ  ജീവനക്കാരനെയോ പൊതുപ്രവർത്തകനെയോ തന്റെ ജോലിയുടെ പരിധിയിൽ വരുന്ന ഏതെങ്കിലും പ്രവൃത്തി ചെയ്യാനോ അതിൽനിന്ന് വിട്ടുനിൽക്കാനോ അന്യായമായി നിർബന്ധിക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കും. ആസൂത്രിതമായോ, ആയുധം കൈവശം വച്ചോ, ദേഹോപദ്രവം ഏൽപ്പിച്ചോ കുറ്റകൃത്യം നടത്തിയാൽ ഒരു വർഷത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹത്തിൽ കൂടാത്ത പിഴയും (ഏതാണ്ട് 22,04,575 രൂപ) ശിക്ഷയായി ലഭിക്കും. Read on deshabhimani.com

Related News