ഗുജറാത്ത്‌ വംശഹത്യ : സാക്കിയാ ജാഫ്രിയുടെ ഹര്‍ജി തള്ളി



ന്യൂഡൽഹി ഗുജറാത്ത്‌ വംശഹത്യയില്‍ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി.  ഗുൽബർഗ്‌ സൊസൈറ്റിയിൽ അക്രമികൾ ചുട്ടുകൊന്ന കോൺഗ്രസ്‌ എംപി എഹ്‌സാൻജാഫ്രിയുടെ വിധവ സാക്കിയാ ജാഫ്രി നൽകിയ ഹർജിയാണ്‌ തള്ളിയത്‌.  ഭരണാധികാരികളും ഉദ്യോഗസ്ഥരും ആർഎസ്‌എസും ബജ്‌റംഗദള്ളും വിഎച്ച്‌പിയും ചേർന്ന ഗൂഢാലോചനയാണ്‌ അരങ്ങേറിയതെന്ന ആരോപണം നിലനില്‍ക്കില്ലെന്നും ഹർജിക്കു പിന്നിൽ ഗൂഢോദ്ദേശ്യമാണെന്നും ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനും ജസ്‌റ്റിസുമാരായ ദിനേശ്‌മഹേശ്വരി, സി ടി രവികുമാർ എന്നിവർകൂടി  അം​ഗങ്ങളുമായ ബെഞ്ച്‌ നിരീക്ഷിച്ചു. ഗുജറാത്ത്‌ വംശഹത്യ ആസൂത്രിതമായിരുന്നെന്ന്‌ സ്ഥാപിക്കുന്ന തെളിവ് കോടതിമുമ്പാകെ എത്തിയിട്ടില്ല. സംഭവത്തില്‍ ആസൂത്രണമുണ്ടായിരുന്നുവെന്ന്‌ മുൻമന്ത്രി ഹരേൺപാണ്ഡ്യ, പൊലീസ്‌ ഉദ്യോഗസ്ഥരായിരുന്ന ആർ ബി ശ്രീകുമാർ, സഞ്‌ജീവ്‌ഭട്ട്‌ എന്നിവരുടെ വെളിപ്പെടുത്തലുകൾ അവിശ്വസനീയം. സാക്കിയാജാഫ്രിക്ക്‌ നീതി തേടി വർഷങ്ങളോളം കേസ്‌ നടത്തിയ ടീസ്‌താസെതിൽവാദ്‌ ഉൾപ്പെടെ മനുഷ്യാവകാശപ്രവർത്തകരെയും വിധിന്യായത്തിൽ വിമര്‍ശിക്കുന്നു.   Read on deshabhimani.com

Related News