കുട്ടിയെ ആക്രമിക്കാൻ പത്തിവിടർത്തി മൂർഖൻ; രക്ഷകയായി അമ്മ, വീഡിയോ വൈറൽ



മണ്ഡ്യ > ആക്രമിക്കാൻ പത്തിവിടർത്തിയെത്തിയ മൂർഖൻ പാമ്പിൽനിന്നും മകനെ രക്ഷപ്പെടുത്തി അമ്മ. കർണാടകയിലെ മണ്ഡ്യയിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്‌. സ്‌കൂളിൽ പോകാനായി വീടിന്റെ പടിയിലേക്ക്‌ ഇറങ്ങുമ്പോഴാണ്‌ അടിയിൽ ഇഴഞ്ഞെത്തിയ പാമ്പ്‌ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നത്‌. പാമ്പിനെ കണ്ട കുട്ടി തിരികെ ഓടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സെക്കൻഡുകൾക്കുള്ളിലാണ്‌ അമ്മ കുട്ടിയെ ഓടിയെത്തി എടുത്തുമാറ്റിയത്‌. സിസിടിവിയിലാണ്‌ അത്‌ഭുതകരമാണ്‌ രക്ഷപ്പെടുത്തൽ ദൃശ്യങ്ങൾ പതിഞ്ഞത്‌.   Mother Saves Son From Snake...#ViralVideo #CCTV #Snake #MotherSon #LifeSavior pic.twitter.com/fBcfEgeCMe — Hate Detector Read on deshabhimani.com

Related News