പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഏഴ്‌ മുതൽ



ന്യൂഡൽഹി> പാർലമെന്റ്‌ ശീതകാല സമ്മേളനം ഡിസംബർ ഏഴ്‌ മുതൽ 29 വരെ ചേരും. 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകൾ ഉണ്ടാകുമെന്ന്‌ പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്‌ജോഷി അറിയിച്ചു. കോവിഡ് വെല്ലുവിളികളെ അതിജീവിച്ച സാഹചര്യത്തിൽ ശീതകാലസമ്മേളനത്തിൽ കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടാകാനിടയില്ല. ആദ്യദിനത്തിൽ അന്തരിച്ച സിറ്റിങ്ങ്‌ എംപിമാർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കും. ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖറുടെ രാജ്യസഭാഅദ്ധ്യക്ഷനെന്ന നിലയിലുള്ള ആദ്യ സമ്മേളനമാകും ഇത്‌. നിരവധി സുപ്രധാനബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ സർക്കാർ. എന്നാൽ, ജനകീയപ്രശ്‌നങ്ങളിൽ വിശദമായ ചർച്ചകൾ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം രംഗത്തിറങ്ങും. ഇതോടെ, ശീതകാല സമ്മേളനം ചടുലമാകുമെന്നാണ്‌ വിലയിരുത്തൽ. Read on deshabhimani.com

Related News