ഡിഎ കുടിശ്ശിക ; ബംഗാളിൽ പണിമുടക്കി 
സര്‍ക്കാര്‍ ജീവനക്കാര്‍



കൊൽക്കത്ത ഡിഎ കുടിശ്ശിക ആവശ്യപ്പെട്ട്‌ വെള്ളിയാഴ്ച പശ്ചിമ ബംഗാളിൽ സംസ്ഥാന ജീവനക്കാർ നടത്തിയ പണിമുടക്ക്‌ വൻ വിജയം. സമരത്തിൽ ഭൂരിപക്ഷം ജീവനക്കാരും പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റുമുതല്‍ പഞ്ചായത്തുകള്‍വരെയുള്ള മിക്ക ഓഫീസുകളിലും ഹാജർ വളരെ കുറവായിരുന്നു. ശമ്പളം വെട്ടിക്കുറയ്ക്കും, സർവീസ്‌ നഷ്ടപ്പെടും തുടങ്ങിയ ഭീഷണികൾ മമത സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. ജീവനക്കാർ ഓഫീസുകൾക്കു മുമ്പിൽ കുത്തിയിരിക്കുകയും പ്രകടനം  നടത്തുകയും ചെയ്തു. തൃണമൂൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നതിനുശേഷം ആദ്യമായാണ് ജീവനക്കാർ വലിയ സമരം നടത്തുന്നത്‌. 2020ൽ ആറാം പേ കമീഷൻ നടപ്പാക്കിയശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്.  കുടിശ്ശിക നൽകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി മമതയുടേത്‌. ഒറ്റക്കെട്ടായി പണിമുടക്കിയ ജീവനക്കാരെയും അധ്യാപകരെയും സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻഅഭിനന്ദിച്ചു. ഭീഷണികള്‍ അതിജീവിച്ച് പണിമുടക്കില്‍ അണിചേര്‍ന്ന ബം​ഗാളിലെ ജീവനക്കാരെ ആള്‍ ഇന്ത്യ സ്റ്റേറ്റ് ​ഗവണ്‍മെന്റ് എപ്ലോയീസ് ഫെഡറേഷന്‍ അഭിവാദ്യം ചെയ്തു. Read on deshabhimani.com

Related News