തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തണം: സിപിഐ എം



കൊല്‍ക്കത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്‌തു. തൃണമൂല്‍ സര്‍ക്കാരിന്റെയും കേന്ദ്ര ബിജെപി സർക്കാരിന്റെയും ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള പ്രക്ഷോഭങ്ങളിലെ ജന പങ്കാളിത്തം, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ്‌. എല്ലാ ജനാധിപത്യ മതേതര കക്ഷികളെയും സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കും. രണ്ട്‌ ദിവസമായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തു. ഭക്ഷ്യസുരക്ഷ, തൊഴില്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി ബദല്‍ നയങ്ങളും പരിപാടികളുമായി പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുള്ള കര്‍മ പരിപാടിക്ക്‌ കമ്മിറ്റി രൂപം നല്‍കി. Read on deshabhimani.com

Related News