വിശാഖപട്ടണം 
ആന്ധ്ര തലസ്ഥാനം



അമരാവതി വിശാഖപട്ടണത്തെ ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി  പ്രഖ്യാപിച്ചു. മാർച്ച് മൂന്നിനും നാലിനും വിശാഖപട്ടണത്ത് നടക്കുന്ന നിക്ഷേപക സംഗമത്തിലേക്ക് ആളുകളെ ക്ഷണിച്ചാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനം. അമരാവതിയിൽനിന്ന്‌ താന്‍ വിശാഖപട്ടണത്തേക്ക് ഉടന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായിരുന്ന ഹൈദരാബാദ്, തെലങ്കാന രൂപീകരിച്ചപ്പോൾ അതിന്റെ തലസ്ഥാനമായി. പിന്നാലെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്ര സർക്കാർ 2015ൽ അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിച്ചു. 2020ൽ അമരാവതി, വിശാഖപട്ടണം, കർണൂൽ എന്നിങ്ങനെ മൂന്ന് തലസ്ഥാനം പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. Read on deshabhimani.com

Related News