കശ്‌മീരിൽ 'കൂലിപ്പട്ടാളത്തെ' 
ഇറക്കി കേന്ദ്രം ; ഗ്രാമീണ പ്രതിരോധ പദ്ധതി ഉത്തരവ്‌ പുറത്തിറക്കി ജമ്മു കശ്‌മീർ അധികൃതർ



ന്യൂഡൽഹി ഭീകരരെ നേരിടാനെന്ന പേരിൽ ​ഗുരുതരക്രിമിനല്‍കുറ്റങ്ങള്‍ നേരിടുന്ന ഗ്രാമീണ ‘പ്രതിരോധ’ സംഘങ്ങളെ പുനരുജ്ജീവിപ്പിച്ച്‌ കേന്ദ്ര സർക്കാർ. ബിജെപി നേതാക്കളുടെ ആവശ്യത്തെതുടർന്ന്‌, ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ ‘ഗ്രാമീണ പ്രതിരോധ പദ്ധതി–-2022’ ഉത്തരവ്‌ ജമ്മു കശ്‌മീർ അധികൃതർ പുറത്തിറക്കി. 1995ൽ രൂപം നൽകിയ 660 ഗ്രൂപ്പിനു സമാനമാണ്‌ പുതിയവയും. റിട്ട. സൈനിക ഓഫീസറാണ്‌ തലവൻ. ജില്ലകളില്‍ എസ്‌പിക്ക് മേൽനോട്ടം. ഒരുസംഘത്തില്‍ ആയുധ പരിശീലനം ലഭിച്ച 15 പേരുണ്ടാകും. മാസം 4,000– -4,500 രൂപവരെ അലവൻസ്. പൊലീസ്‌ വയർലെസ്‌ സെറ്റടക്കം ഉപയോഗിക്കാം. ഗുരുതര 
ആരോപണങ്ങൾ ഗ്രാമീണ പ്രതിരോധ ഗ്രൂപ്പുകൾക്കെതിരെ 221 ക്രിമിനൽ കേസ്‌ നിലവിലുണ്ട്‌. 23 കൊലപാതക കേസും ഏഴു ബലാത്സംഗ കേസും 15 കലാപ കേസും മൂന്നു മയക്കുമരുന്ന് കേസും 169 മറ്റ് കേസും ഉൾപ്പെടെയാണിത്‌.  ന്യായീകരിക്കാനാകാത്ത നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് ഗുപ്‌കാർ സഖ്യത്തിന്റെ കൺവീനറും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. Read on deshabhimani.com

Related News