ആഴക്കടൽ മത്സ്യബന്ധനം: കുത്തകകൾക്ക്‌ തീറെഴുതരുത്‌- വി ശിവദാസൻ



ന്യൂഡൽഹി> ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്ക്‌ വിട്ടുകൊടുക്കുന്നതിൽനിന്ന്‌ പിന്മാറണമെന്ന്‌ ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാലയ്‌ക്ക്‌ വി ശിവദാസൻ എംപി കത്ത് നൽകി. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇന്ത്യൻ മത്സ്യബന്ധന യാനങ്ങൾക്കുള്ള കരട് മാർഗനിർദേശത്തിൽ (2022) കേന്ദ്രം കനത്ത പെർമിറ്റ് ഫീസാണ്‌  നിർദേശിച്ചിരിക്കുന്നത്. അനുവദിച്ച എല്ലാ പെർമിറ്റുകൾക്കും രണ്ട് വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂവെന്നും കനത്ത തുകകൾ അടച്ച് ഓരോ രണ്ട് വർഷത്തിലും പെർമിറ്റ് പുതുക്കേണ്ടതുണ്ടെന്നും കരട് മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഈ ഫീസ്‌ കേരളത്തിലെ അടക്കം ചെറുകിട മത്സ്യത്തൊഴിലാളികൾക്ക്‌ താങ്ങാനാകില്ലെന്ന്‌ കത്തിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News